പ്രബന്ധം 8
==========
ശ്ലോകം - ഇരുപത്തിയേഴ്
---------------------------------------
യമുനാതീരവാനീരനികുഞ്ജേ മന്ദമാസ്ഥിതം
പ്രാഹ പ്രേമഭരോൽഭ്രാന്തം മാധവം രാധികാസഖി.
===============
നിന്ദതി ചന്ദനമിന്ദുകിരണമനുവിന്ദതി ഖേദമധീരം
വ്യാളനിലയമിളനേന ഗരളമിവ കലയതി മലയസമീരം
സാ വിരഹേ തവ ദീനാ മാധവ, മനസിജവിശിഖഭയാ
ദിവ ഭാവനയാ ത്വയി ലീനാ
ഹേ കൃഷ്ണാ..നിന്നാൽ പരിത്യജിയ്ക്കപ്പെട്ടു എന്ന തോന്നലിൽ, നിന്റെ വിരഹത്തിൽ രാധയുടെ അവസ്ഥ എത്രയും പരിതാപകരമായിരിയ്ക്കുന്നു. കുളിർമ്മ നല്കുന്ന ചന്ദനക്കുഴമ്പും പൂനിലാവും അവൾക്ക് ചുട്ടു പൊള്ളുന്നു, ചന്ദനഗന്ധം അവൾക്ക് അസഹ്യമാകുന്നു, മലയഗിരിയിൽ നിന്ന് വീശുന്ന കുളിർ തെന്നൽ അവൾക്ക് സർപ്പവിഷം ആയി ദേഹത്തെ ബാധിയ്ക്കുന്നു. നിന്നിൽ നിന്ന് വേറിട്ട അവൾക്ക് ജീവിതം ദുരിതമയമാണു മാധവാ...മന്മഥന്റെ പഞ്ചബാണങ്ങളെ ഭയന്നാകാം അവൾ മാനസുകൊണ്ട് സ്വയം നീയുമായി രമിയ്ക്കുകയാണ്.
അവിരളനിപതിതമദനശരാദിവ ഭവദവനായ വിശാലം
സ്വഹൃദയമർമ്മണി വർമ്മകരോതി സജലനളിനീ ദളജാലം.
സാ വിരഹേ തവ ദീനാ മാധവ, മനസിജവിശിഖഭയാ
ദിവ ഭാവനയാ ത്വയി ലീനാ
ഹേ കൃഷ്ണാ..രാധയുടെ ഹൃദയത്തിലേയ്ക്ക് കാമദേവന്റെ പൂവമ്പുകൾ മഴ പോലെ പെയ്തിറങ്ങുകയാണ്. അവൾ ആ ദേഹതാപത്താൽ താമരയിതളുകൾ നനച്ച് കുച്ചകുംഭങ്ങൾക്ക് മുകളിൽ ചാർത്തി ശമനപരിഹാരം തേടുമ്പോൾ, ഹൃദയത്തിൽ നിറഞ്ഞ നിന്നെ മലർശരനിൽ നിന്നും കവചം തീരത്ത് സംരക്ഷിയ്ക്കാൻ ശ്രമിയ്ക്കുകയാണെന്ന് തോന്നും. (നിന്നിൽ നിന്ന് വേറിട്ട അവൾക്ക് ജീവിതം ദുരിതമയമാണു മാധവാ...മന്മഥന്റെ പഞ്ചബാണങ്ങളെ ഭയന്നാകാം അവൾ മാനസുകൊണ്ട് സ്വയം നീയുമായി രമിയ്ക്കുകയാണ്.)
കുസുമവിശിഖശരതല്പമനല്പവിലാസകലാകമനീയം
വ്രതമിവതവപരിരംഭസുഖായ കരോതി കുസുമശയനീയം.
സാ വിരഹേ തവ ദീനാ മാധവ, മനസിജവിശിഖഭയാ
ദിവ ഭാവനയാ ത്വയി ലീനാ
ഹേ കൃഷ്ണാ..രാധ മനസ്സ് കൊണ്ട് മന്മഥന്റെ അതേ ശരങ്ങളാൽ ഒരു മേത്ത തീർത്ത് അതിൽ ശയിയ്ക്കുകയാണ്. അത് അവൾക്ക് എത്രയും പെട്ടെന്ന് നിന്നോടൊപ്പം മറ്റൊരു പൂമെത്തയിൽ പുനര്ന്നു കിടക്കുവാനായി അവൾ നേരുന്ന നേർച്ചയാണ്. (നിന്നിൽ നിന്ന് വേറിട്ട അവൾക്ക് ജീവിതം ദുരിതമയമാണു മാധവാ...മന്മഥന്റെ പഞ്ചബാണങ്ങളെ ഭയന്നാകാം അവൾ മാനസുകൊണ്ട് സ്വയം നീയുമായി രമിയ്ക്കുകയാണ്.)
വഹതിച ഗളിതവിലോചനജലധരമാനനകമലമുദാരം
വിധുമിവ വികടവിധുന്ദുദ ദന്തദലന ഗളിതാമൃതധാരം
സാ വിരഹേ തവ ദീനാ മാധവ, മനസിജവിശിഖഭയാ
ദിവ ഭാവനയാ ത്വയി ലീനാ
ഹേ കൃഷ്ണാ..രാധയുടെ കണ്ണുകൾ നിരഞ്ഞൊഴുകുകയാണ്, അവളുടെ മനോഹരമായ നളിനമുഖം കണ്ണുനീർച്ചാലുകളാൽ മറയ്ക്കപ്പെടുന്നു. ഈ കാഴ്ച്ച രാഹുവിന്റെ ദാന്തത്താൽ ഏറ്റ മുറിപ്പടിലൂടെ ചന്ദ്രൻ അമൃത് വർഷിയ്ക്കുന്നത് പോലെ കാണപ്പെടുന്നു. (നിന്നിൽ നിന്ന് വേറിട്ട അവൾക്ക് ജീവിതം ദുരിതമയമാണു മാധവാ...മന്മഥന്റെ പഞ്ചബാണങ്ങളെ ഭയന്നാകാം അവൾ മാനസുകൊണ്ട് സ്വയം നീയുമായി രമിയ്ക്കുകയാണ്.)
വിലിഖതി രഹസി കുരംഗമദേന ഭവന്തമസമശരഭൂതം
പ്രണമതിമകരമേധോവിനിധായ കരേ ച ശരം നവചൂതം.
സാ വിരഹേ തവ ദീനാ മാധവ, മനസിജവിശിഖഭയാ
ദിവ ഭാവനയാ ത്വയി ലീനാ
ഹേ കൃഷ്ണാ..നിന്റെ വിരഹത്തിൽ ശോകോന്മാദവിവശയായ അവൾ മാനിന്റെ തോലിൽ നിന്റെ ചിത്രം വരച്ചുണ്ടാക്കിയിരിയ്ക്കുന്നു. നിന്നെ കാമദേവനായി സങ്കൽപ്പിച്ചിരിയ്ക്കുന്ന ചിത്രത്തിൽ നിനക്ക് താഴെയായി ഒരു വലിയ മുതലയുടെ രൂപവും, നിന്റെ കയ്യിലായി മാമ്പൂകൊണ്ടുള്ള ഒരമ്പും കൂടി വരച്ച് ചെർത്തിരിയ്ക്കുന്നു. ഇതിലൊക്കെ വിചിത്രമായത് ആ ചിത്രത്തിനു മുന്നില് അവൾ ചെയ്തു കൊണ്ടിരിയ്ക്കുന്നു എന്നതാണ്. (നിന്നിൽ നിന്ന് വേറിട്ട അവൾക്ക് ജീവിതം ദുരിതമയമാണു മാധവാ...മന്മഥന്റെ പഞ്ചബാണങ്ങളെ ഭയന്നാകാം അവൾ മാനസുകൊണ്ട് സ്വയം നീയുമായി രമിയ്ക്കുകയാണ്.)
ധ്യാനലയേന പുരാ പരികല്പ്യ ഭവന്തമതീവ ദുരാപം
വിലഹതി ഹസതി വിഷീദതി രോദിതി ചഞ്ചതി മുഞ്ചതി താപം
സാ വിരഹേ തവ ദീനാ മാധവ, മനസിജവിശിഖഭയാ
ദിവ ഭാവനയാ ത്വയി ലീനാ
ഹേ കൃഷ്ണാ..രാധ മനസ്സിൽ നിന്നെ മറ്റാർക്കും കഴിയാത്ത രീതിയിൽ പൂർണ്ണതയിൽ തന്നെ സങ്കൽപ്പിച്ച് കൊണ്ട് ഇരിയ്ക്കുന്നു. ആ മനോരൂപത്തിനു മുന്നിൽ അവൾ ചിലപ്പോൾ നിരാശയാകുന്നു,ചിലപ്പോൾ പൊട്ടിച്ചിരിയ്ക്കുന്നു, ചിലപ്പോൾ ദുഖിയ്ക്കുന്നു, ചിലപ്പോൾ കരയുന്നു, മറ്റ് ചിലപ്പോൾ നിന്നെ എന്ന് സങ്കൽപ്പിച്ച് വലം വയ്ക്കുന്നു; ഇങ്ങനെയൊക്കെ അവൾ തന്റെ ദുഃഖതീഷ്ണത ലഘൂകരിയ്ക്കാൻ ശ്രമിയ്ക്കുന്നു. (നിന്നിൽ നിന്ന് വേറിട്ട അവൾക്ക് ജീവിതം ദുരിതമയമാണു മാധവാ...മന്മഥന്റെ പഞ്ചബാണങ്ങളെ ഭയന്നാകാം അവൾ മാനസുകൊണ്ട് സ്വയം നീയുമായി രമിയ്ക്കുകയാണ്.)
പ്രതിപദമിദമപി നിഗദതി മാധവ! ചരണേ പതിതാഹം
ത്വയി വിമുഖേ മയി സപദി സുധാനിധി രപിതനുതേ തനുദാഹം
സാ വിരഹേ തവ ദീനാ മാധവ, മനസിജവിശിഖഭയാ
ദിവ ഭാവനയാ ത്വയി ലീനാ
ഹേ കൃഷ്ണാ..രാധ പറയുന്ന ഓരോ വാചകത്തിലും , അവളോട് ചോദിയ്ക്കുന്ന ഏത് ചോദ്യങ്ങൾക്കുത്തരമായും, അവൾ ഉരുവിടുന്നത് " ഓ, മാധവാ..ഞാൻ നിന്റെ പ്രണമിയ്ക്കുന്നു" എന്നാണ്. ഒപ്പം " നീ എന്നിൽ നിന്നും അകന്നു പോയതിൽ പിന്നെ എനിയ്ക്ക് പൂനിലാവ് പോലും ശരീരത്തെ എരിയ്ക്കുന്ന തീയായി അനുഭവപ്പെടുന്നു" എന്ന കൂടി കൊണ്ടിരിയ്ക്കുന്നു. (നിന്നിൽ നിന്ന് വേറിട്ട അവൾക്ക് ജീവിതം ദുരിതമയമാണു മാധവാ...മന്മഥന്റെ പഞ്ചബാണങ്ങളെ ഭയന്നാകാം അവൾ മാനസുകൊണ്ട് സ്വയം നീയുമായി രമിയ്ക്കുകയാണ്.)
ശ്രീജയദേവഭണിതമിദമധികം യദി മനസാനടനീയം
ഹരിവിരഹാകുലവല്ലവയുവതി സഖീവചനം പഠനീയം
സാ വിരഹേ തവ ദീനാ മാധവ, മനസിജവിശിഖഭയാ
ദിവ ഭാവനയാ ത്വയി ലീനാ
വിരഹിണിയായ രാധയുടെ വിവശത ശരിയായി ധരിയ്ക്കാൻ, നിങ്ങൾ, രാധയുടെ പ്രിയ സഖി ശ്രീകൃഷ്ണനു നല്കിയ സന്ദേശത്തിന്റെ വിശദാംശങ്ങൾ ആകുന്ന ജയദേവന്റെ ഈ വരികൾ വായിച്ചാലും. (നിന്നിൽ നിന്ന് വേറിട്ട അവൾക്ക് ജീവിതം ദുരിതമയമാണു മാധവാ...മന്മഥന്റെ പഞ്ചബാണങ്ങളെ ഭയന്നാകാം അവൾ മാനസുകൊണ്ട് സ്വയം നീയുമായി രമിയ്ക്കുകയാണ്.)
--------------------------------------------------------------------------------------------------------
പ്രബന്ധം 9
രാധികാ കൃഷ്ണാ! രാധികാ തവ വിരഹേ! കേശവ
ശ്ലോകം - ഇരുപത്തിയെട്ട്
--------------------------------------
ആവാസോ വിപിനായതേ പ്രിയസഖീമാലാപി ജാലായതേ
താപോ നിശ്വസിതേന ദാവദഹനജ്വാലാകലാപായതേ
സാപി ത്വദ്വിരഹേണ ഹന്ത! ഹരിണീരൂപായതേ ഹാ കഥം
കന്ദർപ്പോപി, യമായതേ വിരചയൻ ശാർദ്ദൂലവിക്രീഡിതം.
--------------------------------------------------------------------------------------------------------
പ്രബന്ധം 9
==========
അഷ്ടപദി 9 ( രാഗം - ബിലഹരി , താളം - ആദി)
===============
സ്തനവിനിഹിതമപി ഹാരമുദാരം
സാ മനുതേ കൃശ തനുരിവഭാരം
രാധികാ കൃഷ്ണാ! രാധികാ തവ വിരഹേ! കേശവ
അല്ലയോ കൃഷ്ണാ.. രാധയുടെ സ്തനങ്ങളുടെ മുകളിൽ ധരിച്ചിരുന്ന വിശേഷപ്പെട്ട ഹാരം അവൾക്ക് ഒരു ഭാരം ആയി അനുഭവപ്പെടുന്നു. നിന്റെ വിരഹത്താലുള്ള ദുഖത്താൽ അവൾ അത്രയ്ക്ക് ക്ഷീണിതയായിരിയ്ക്കുന്നു. ആ രാധിക കൃഷ്ണാ അങ്ങയുടെ ആരാധിക നിന്റെ വിരഹത്താൽ വലയുകയാണ് കേശവാ..
സരസമസൃണമപി മലയജപങ്കം
പശ്യതി വിഷമിവ വപുഷി സശങ്കം
രാധികാ കൃഷ്ണാ! രാധികാ തവ വിരഹേ! കേശവ
അല്ലയോ കൃഷ്ണാ.. രാധയുടെ ശരീരത്തിൽ കുളിർമ്മയ്ക്കായി പുരട്ടുന്ന മൃദുവായ ചന്ദനക്കുഴമ്പ് അവള്ക്ക് അസഹ്യമായി തോന്നുന്നു.അതിനാൽ തന്നെ അവൾ അതിനെ വിഷം ആണോ എന്ന് സംശയത്തോടെ നോക്കുന്നു. ( ആ രാധിക കൃഷ്ണാ അങ്ങയുടെ ആരാധിക നിന്റെ വിരഹത്താൽ വലയുകയാണ് കേശവാ..)
ശ്വസിതപവനമനുപമ പരിണാഹം
മദനദഹനമിവ വഹതി സദാഹം
രാധികാ കൃഷ്ണാ! രാധികാ തവ വിരഹേ! കേശവ
അല്ലയോ കൃഷ്ണാ.. രാധ ശ്വസിയ്ക്കാൻ പോലും ഏറെ ബുദ്ധിമുട്ടുകയാണ്. അവൾക്ക് സ്വന്തം ശ്വാസം കാമദേവന്റെ അഗ്നിശരങ്ങളാണതെന്ന് തോന്നുമാർ പൊള്ളലുണ്ടാക്കുന്നു. ( ആ രാധിക കൃഷ്ണാ അങ്ങയുടെ ആരാധിക നിന്റെ വിരഹത്താൽ വലയുകയാണ് കേശവാ..)
ദിശി ദിശി കിരതി സജലകണജാലം
നയന നളിനമിവ വിഗളിതനാളം
രാധികാ കൃഷ്ണാ! രാധികാ തവ വിരഹേ! കേശവ
രാധ നിറഞ്ഞൊഴുകുന്ന കണ്ണൂകളോടെ എല്ലാ ദിശകളിലേയ്ക്ക് നിന്നെ തിരയുമ്പോൾ അവളുടെ കണ്ണുനീർ തുള്ളികൾ ധാരയായി പ്രവഹിയ്ക്കുന്നു. ആ കാഴ്ച്ച താമരപ്പൂവിന്റെ മുറിച്ചെടുത്ത തണ്ടിലൂടെ ജലം പ്രവഹിയ്ക്കുന്നത് പോലെ കാണപ്പെടുന്നു. ( ആ രാധിക കൃഷ്ണാ അങ്ങയുടെ ആരാധിക നിന്റെ വിരഹത്താൽ വലയുകയാണ് കേശവാ..)
നയന വിഷയമപി കിസലയതല്പം
കലയതി വിഹിത ഹുതാശനകല്പം
രാധികാ കൃഷ്ണാ! രാധികാ തവ വിരഹേ! കേശവ
തളിരിലകളാൽ തീർത്ത മൃദുലശീതള ശയ്യ കാണവേ, രാധ അതിനെ തീക്കനലുകൾ വിതറിയ അഗ്നിയായി ആയി തോന്നുന്നതിനാൽ അതിൽ വിശ്രമിയ്ക്കാൻ സാധിയ്ക്കുന്നില്ല..( ആ രാധിക കൃഷ്ണാ അങ്ങയുടെ ആരാധിക നിന്റെ വിരഹത്താൽ വലയുകയാണ് കേശവാ..)
ത്യജതി ന പാണിതലേന കപോലം
ബാലശശിനമിവ സായമലോലം
രാധികാ കൃഷ്ണാ! രാധികാ തവ വിരഹേ! കേശവ
ദുഖിതയായ രാധ ശിരസ്സിൽ നിന്ന് കൈകൾ എടുക്കാതെ നിശ്ചലമായി ഇരിയ്ക്കുമ്പോൾ ആകാശത്ത് സായാഹ്നത്തിൽ ഉദിച്ച് വരുന്ന ചലനരഹിതമായി തോന്നുന്ന അമ്പിളിക്കല പോലെ കാണപ്പെടുന്നു. ( ആ രാധിക കൃഷ്ണാ അങ്ങയുടെ ആരാധിക നിന്റെ വിരഹത്താൽ വലയുകയാണ് കേശവാ..)
ഹരിരിതി ഹരിരിതി ജപതി സകാമം
വിരഹ വിഹിത മരണേവ നികാമം
രാധികാ കൃഷ്ണാ! രാധികാ തവ വിരഹേ! കേശവ
വിരഹ ദുഖത്താൽ വിവശയായ രാധ, മരണം അടുത്തെത്തിയവരെ പോലെ "ഹരി" "ഹരി" എന്ന് മാത്രം ആവർത്തിച്ച് ജപിച്ചു കൊണ്ടേയിരിയ്ക്കുന്നു. ( ആ രാധിക കൃഷ്ണാ അങ്ങയുടെ ആരാധിക നിന്റെ വിരഹത്താൽ വലയുകയാണ് കേശവാ..)
ശ്രീജയ ദേവഭണിതമിതി ഗീതം
സുഖയതു കേശവ പദ മുപനീതം
ജയ്ദേവകൃതമായ ഈ വരികൾ കൃഷ്ണഭക്തരുടെ ഹൃദയങ്ങളിൽ ഭക്തിയുടെ ആനന്ദം നിറയ്ക്ക്മാറാകട്ടെ. ( ആ രാധിക കൃഷ്ണാ അങ്ങയുടെ ആരാധിക നിന്റെ വിരഹത്താൽ വലയുകയാണ് കേശവാ..)
ശ്ലോകം - ഇരുപത്തിയൊമ്പത്
---------------------------------------------
സ്മരാതുരാം ദൈവതവൈദ്യഹൃദ്യ
ത്വദംഗസംഗാമൃതമാത്രസാദ്ധ്യാം
വിമുക്തബാധാം കുരുഷേ ന
രാധാം
ഉപേന്ദ്രവജ്രാദപി ദാരുണോസി
ശ്ലോകം - മുപ്പത്
-----------------------
സാ രോമാഞ്ചതി സീൽക്കരോതി വിലപത്യുത്കമ്പതേ താമ്യതി
ധ്യായത്യുൽഭ്രമതിപ്രമീലതിപതത്യുദ്യാതിമൂർച്ഛത്യപി
ഏതാവത്യതനുജ്വരേ വരതനുർജ്ജീവേന്ന കിന്തേരസാൽ
സ്വർവൈദ്യപ്രതിമ പ്രസീദസി യദി ത്യക്തോന്യഥാ ഹസ്തകഃ
ശ്ലോകം - മുപ്പത്തിയൊന്ന്
-------------------------------------
കന്ദർപ്പജ്വരസജ്വരാതുരതനോരത്യർത്ഥമസ്യാശ്ചിരം
ചേതശ്ചന്ദനചന്ദ്രമഃ കമലിനീചിന്താസുസംതാമ്യതി
കിന്തു ക്ലാന്തിവശേന ശീതളതനുംത്വാമേകമേവപ്രിയം
ധ്യായന്തീരഹസി സ്ഥിതാകഥമപിക്ഷീണാക്ഷണം പ്രാണിതി.
ശ്ലോകം - മുപ്പത്തിരണ്ട്
----------------------------------
ക്ഷണമപി വിരഹഃ പുരാ ന സേഹെ
നയനനിമീലനഖിന്നയാ യയാ, തേ
ശ്വസിതി കഥമസൌ രസാളശാഖാം
ചിരവിരഹേപി വിലോക്യപുഷ്പിതാഗ്രാം.
ശ്ലോകം - മുപ്പത്തിമൂന്ന്
------------------------------------
വൃഷ്ടിവ്യാകുല ഗോകുലാവനരസാൽ ഉദ്ധൃത്യഗോവർദ്ധനം
ബിഭ്രദ്വല്ലവവല്ലഭാഭിരധികാനന്ദാച്ചിരം ചുംബിതഃ
കന്ദർപ്പേണതദർപ്പിതാധരതടീസിന്ദൂരമുദ്രാംഗിതോ
ബാഹുഃ ഗോപപതേസ്തനോതു ഭവതാം ശ്രേയാംസി കംസദ്വിഷഃ
No comments:
Post a Comment