Sunday, November 9, 2014

സർഗ്ഗം മൂന്ന് :മുഗ്ദ്ധമധുസൂദനം ( Sarga 3 - Mugdha madusoodanam)

പ്രബന്ധം 7

ശ്ലോകം - പത്തൊൻപത്

കംസാരിരപി സംസാര വാസനാബദ്ധശൃംഖലാം
രാധാമാധായ ഹൃദയേ തത്യാജ വ്രജസുന്ദരീഃ

കംസന്റെ എതിരാളിയായ കൃഷ്ണൻ രാധയുടെ കഴിഞ്ഞകാല തീഷ്ണപ്രണയം ഓർക്കുകയും അതിനെ ആരാധനയുടെ പരമോന്നത ഭാവമായി തിരിച്ചറിയുകയും ചെയ്യുന്നു.  അവന്റെ ഹൃദയം ലൈകികമായ ആശകളാൽ ബന്ധിയ്ക്കപ്പെടുന്ന ഭൗതിക രൂപമായിരുന്നു രാധ. അതിനാൽ   തന്നെ ആ തിരിച്ചറിവിൽ മറ്റ് വൃജവംശസുന്ദരിമാരുടെ പ്രണയം നിസ്സാരമായി തോന്നുകയും, അവയെ അവഗണിക്കുകയും ചെയ്തു.

ശ്ലോകം - ഇരുപത്

ഇതസ്തതസ്താം അനുസൃത്യ രാധികാമനംഗബാണ വ്രണ ഖിന്നമാനസഃ
കൃതാനു താപസ്സ കളിന്ദനന്ദിനീ തടാന്തകുഞ്ജേ നിഷസാദമാധവഃ

മാരശരങ്ങൾ മാധവന്റെ ഹൃദയത്തെ തുടരെ വൃണപ്പെടുത്തിയപ്പോൾ, അവൻ രാധയെ കഴിഞ്ഞ സമയത്ത് അവഗണിച്ചതിൽ പശ്ചാത്താപവിവശനായി. അവളെ തേടി മലയസനുക്കളിൽ അലഞ്ഞ അവൻ, നിരാശയോടെ യമുനാതീരത്തെ ഒരു ലതാഗൃഹത്തിൽ ദു:ഖിതനായി ആലോചനയിലാണ്ടു.

അഷ്ടപദി 7 - ഹരിഹരി ഹതാദരതയാ
(രാഗം - ഭൂപാളം, താളം - മിശ്രചാപം)

മാമിയംചലിതാവിലോക്യ വൃതം വധൂനിചയേന
സാപരാധതയാ മയാപിന വാരിതാതിഭയേന
ഹരിഹരി ഹതാദരതയാ സാ ഗതാ കുപിതേവ ഹരിഹരി


എന്നെ മറ്റ് ഗോപികമാരുടെ ഇടയിൽ ക്രീഡയിൽ ഏർപ്പെട്ടിരിയ്ക്കുന്ന നിലയില കണ്ട രാധ, ഇവിടം വിട്ടു പോയിരിയ്ക്കുന്നു. അത് എന്റെ മാത്രം തെറ്റ് ഹേതുവായാണ് സംഭവിച്ചത്. എനിയ്ക്ക് അവളെ വേണ്ടവിധത്തിൽ പരിഗണിയ്ക്കാനോ അവളുടെ പ്രതികരണത്തെ തടയുവാനോ കഴിഞ്ഞതുമില്ല. താൻ തിരസ്ക്കരിയ്ക്കപ്പെട്ടു എന്നാ തോന്നലാൽ ദുഖിതയായി അവൾ നടന്നു മറഞ്ഞിരിയ്ക്കുന്നു, ഉള്ളിൽ നിറയുന്ന രോഷമായി ഭാവം മാറിയ എന്നോടുള്ള രാഗത്തോടെ.

കിംകരിഷ്യതി കിംവദിഷ്യതി സാചിരംവിരഹേണ
കിംധനേന ജനേനകിം മമ ജീവിതേന ഗൃഹേണ ഹരിഹരി
ഹരിഹരി ഹതാദരതയാ സാ ഗതാ കുപിതേവ ഹരിഹരി

പരിഭവിച്ച് വൃന്ദാവന യമുനോദ്യാനത്തിൽ നിന്നും മടങ്ങിയ രാധ എന്താണു ചെയ്യാൻ പോകുന്നത്? ഞാൻ അവളെ തേടി ചെന്നാൽ അവൾ എന്താകും പറയാൻ പോകുന്നത്? ഇതൊരു ദീർഘമായ പ്രണയകലഹമായി പരിണമിച്ചാൽ ആർജ്ജിതമായ സമ്പത്തോ, ബന്ധുക്കളോ, കൊട്ടാരമോ, എന്തിനു ജീവിതം പോലും വ്യർത്ഥമായി ഭവിയ്ക്കുകയില്ലേ? (താൻ തിരസ്ക്കരിയ്ക്കപ്പെട്ടു എന്നാ തോന്നലാൽ ദുഖിതയായി അവൾ നടന്നു മറഞ്ഞിരിയ്ക്കുന്നു, ഉള്ളിൽ നിറയുന്ന രോഷമായി ഭാവം മാറിയ എന്നോടുള്ള രാഗത്തോടെ.)

ചിന്തയാമി തദാനനം കുടിലഭ്രുകോപഭരേണ
ശോണപത്മമിവോപരിഭ്രമതാകുലംഭ്രമരേണ ഹരി
ഹരിഹരി ഹതാദരതയാ സാ ഗതാ കുപിതേവ ഹരിഹരി

ഉദ്യാനത്തിൽ നിന്നും വനന്തരങ്ങളിലേയ്ക്ക് പോകുവാനായി തിരിയുന്നതിനിടയിൽ അവൾ എനിയ്ക്ക് നേരേ നോക്കിയ ആ നോട്ടം ഞാൻ ദീർഘനേരമായി കണ്മുന്നിൽ കാണുന്നു.കടുത്ത ദേഷ്യഭാവത്തിൽ പുരികക്കൊടികൾ വില്ല് പോലെ ഉയർത്തി ചുവന്ന കണ്ണുകളോടെ അവൾ നോക്കിയപ്പോൾ ഒരു ചുവപ്പ് താമപ്പൂവിനു ചുറ്റും തേനീച്ചകൾ വട്ടം ചുറ്റുന്നത് പോലെ കാണപ്പെട്ടു.(താൻ തിരസ്ക്കരിയ്ക്കപ്പെട്ടു എന്നാ തോന്നലാൽ ദുഖിതയായി അവൾ നടന്നു മറഞ്ഞിരിയ്ക്കുന്നു, ഉള്ളിൽ നിറയുന്ന രോഷമായി ഭാവം മാറിയ എന്നോടുള്ള രാഗത്തോടെ.)

താമഹം ഹൃദി സംഗതാമനിശംഭൃശം രമയാമി
കിംവനേനുസരാമിതാമിഹ കിം വൃഥാവിലപാമി ഹരി
ഹരിഹരി ഹതാദരതയാ സാ ഗതാ കുപിതേവ ഹരിഹരി

എന്റെ ഹൃദയത്തിൽ അവൾക്ക് എല്ലായ്പ്പോഴും സ്ഥാനമുണ്ട് , അതിനാൽ തന്നെ അവളുടെ പിണക്കം തീർത്ത് സന്തോഷിപ്പിയ്ക്കേണ്ടതുമാണ്. പക്ഷേ ഉടൻ എന്താണു ഞാൻ ചെയ്യേണ്ടത്? രാധയെ പിന്തുടർന്ന് വനാന്തർഭാഗത്തേയ്ക്ക് പോകണമോ? അതോ വ്യർത്ഥമായി വിധിയെ പഴിച്ചു കൊണ്ട് ഇവിടെ തന്നെ ഇരിയ്ക്കണോ? (താൻ തിരസ്ക്കരിയ്ക്കപ്പെട്ടു എന്നാ തോന്നലാൽ ദുഖിതയായി അവൾ നടന്നു മറഞ്ഞിരിയ്ക്കുന്നു, ഉള്ളിൽ നിറയുന്ന രോഷമായി ഭാവം മാറിയ എന്നോടുള്ള രാഗത്തോടെ.)

തന്വി ഖിന്നമസൂയയാ ഹൃദയംതവാകലയാമി
തന്ന വേദ്മി കുതോഗതാസിന തേന തേനുനയാമി ഹരി
ഹരിഹരി ഹതാദരതയാ സാ ഗതാ കുപിതേവ ഹരിഹരി

അല്ലയോ ഐശ്വര്യവതിയായ സുന്ദരീ... നിന്റെ അസൂയാനിർഭരമായി തപിയ്ക്കുന്ന ഹൃദയത്തെ ഞാൻ ആശ്വസിപ്പിയ്ക്കുന്നുണ്ട്. പക്ഷേ നീ ഇവിടെയാണ്‌ പോയതെന്ന് എനിയ്ക്കുറപ്പില്ല, അതിനാലാണ് ഞാൻ നിന്റെ ചാരത്തില്ലാത്തതും നിന്റെ ദുഖത്തിന് ശമനമേകാത്തതും. (താൻ തിരസ്ക്കരിയ്ക്കപ്പെട്ടു എന്നാ തോന്നലാൽ ദുഖിതയായി അവൾ നടന്നു മറഞ്ഞിരിയ്ക്കുന്നു, ഉള്ളിൽ നിറയുന്ന രോഷമായി ഭാവം മാറിയ എന്നോടുള്ള രാഗത്തോടെ.)

ദൃശ്യസേ പുരതോ ഗതാഗതംവ മേ വിദധാസി
കിമ്പുരേവസസംഭ്രമം പരിരംഭണം ന ദദാസി ഹരി
ഹരിഹരി ഹതാദരതയാ സാ ഗതാ കുപിതേവ ഹരിഹരി

ഞാൻ ഇവിടെ നേരത്തേ എത്തുകയും നിനക്കായി കാത്ത്തിരിയ്ക്കുകയും ചെയ്യവേ ചുറ്റും കൂടിയ ഗോപികമാരുടെ ഇടയിൽ അവരോടൊപ്പം ക്രീഡയിൽ ഇരിയ്ക്കവേ നീ വന്നത് ഞാൻ അരിഞ്ഞില്ല. ഞാൻ നിന്നെ കാണുമ്പോൾ നീ തിരിഞ്ഞ് നടക്കാൻ തുടങ്ങുകയായിരുന്നു. ഞാൻ പ്രതീക്ഷിച്ചതു പോലെ നീ എന്റെയടുത്ത് വരികയോ പതിവ് പോലെ ആവേശത്തോടെ പുണരുകയോ ചെയ്തില്ല. (താൻ തിരസ്ക്കരിയ്ക്കപ്പെട്ടു എന്നാ തോന്നലാൽ ദുഖിതയായി അവൾ നടന്നു മറഞ്ഞിരിയ്ക്കുന്നു, ഉള്ളിൽ നിറയുന്ന രോഷമായി ഭാവം മാറിയ എന്നോടുള്ള രാഗത്തോടെ.) 

ക്ഷമ്യതാമപരം കദാപി തവേദൃശം ന കരോമി
ദേഹി സുന്ദരി ദർശനം മമ മന്മഥേന ദുനോമി ഹരിഹരി
ഹരിഹരി ഹതാദരതയാ സാ ഗതാ കുപിതേവ ഹരിഹരി

അല്ലയോ സുന്ദരീ.. എന്നോട് ക്ഷമിച്ചാലും. ഞാൻ ഇനി ഒരിയ്ക്കലും ഈ രീതിയിൽ പെരുമാരുകയില്ല. ഞാൻ കാമദേവന്റെ അസ്ത്രങ്ങളേറ്റ് വിവശനായിരിയ്ക്കുന്നു. ദയവായി നീ എന്റെ അടുക്കൽ വന്ന് ദർശനഭാഗ്യം സമ്മാനിച്ചാലും.(താൻ തിരസ്ക്കരിയ്ക്കപ്പെട്ടു എന്നാ തോന്നലാൽ ദുഖിതയായി അവൾ നടന്നു മറഞ്ഞിരിയ്ക്കുന്നു, ഉള്ളിൽ നിറയുന്ന രോഷമായി ഭാവം മാറിയ എന്നോടുള്ള രാഗത്തോടെ.) 

വർണ്ണിതം ജയദേവകേന ഹരേരിദം പ്രണതേന
കിന്ദുബില്വസമുദ്രസംഭവ രോഹിണീരമണേന ഹരി
ഹരിഹരി ഹതാദരതയാ സാ ഗതാ കുപിതേവ ഹരിഹരി

സമുദ്രത്തിൽ നിന്നും ചന്ദ്രൻ ഉദിച്ചുയരുന്ന ഈ നേരത്ത്, ശ്രീ ജയദേവൻ കിന്ദുബില ഗ്രാമത്തിലിരുന്ന്, അവന്റെ എളിയ സമാഹാരത്തിലെ ഈ ഗാനത്തിലൂടെ ശ്രീകൃഷ്ണന്റെ അഗാധമായ വികാരങ്ങളുടെ ഭവപ്പകർച്ചകൾ വർണ്ണിയ്ക്കാൻ ശ്രമിയ്ക്കുകയാണ്.(താൻ തിരസ്ക്കരിയ്ക്കപ്പെട്ടു എന്നാ തോന്നലാൽ ദുഖിതയായി അവൾ നടന്നു മറഞ്ഞിരിയ്ക്കുന്നു, ഉള്ളിൽ നിറയുന്ന രോഷമായി ഭാവം മാറിയ എന്നോടുള്ള രാഗത്തോടെ.)

ശ്ലോകം - ഇരുപത്തിയൊന്ന്

കുവലയദളശ്രേണീ കണ്ഠേ ന സാ ഗരളദ്യുതിഃ
ഹൃദി ബിസലതാഹാരോ നായം ഭുജംഗമനായകഃ
മലയജരജോനേദം ഭസ്മഃ പ്രിയാരഹിതേ മയി
പ്രഹര ന ഹരഭ്രാന്ത്യാനംഗ കൃധാ കിമു ധാവസി

ശ്ലോകം - ഇരുപത്തിരണ്ട്

പാണൌമാകുരു ചൂതസായകമമും മാ ചാപമാരോപയ
ക്രീഡാനിർജ്ജിത വിശ്വമൂർച്ഛിതജനാഘാതേന കിം പൌരുഷം
തസ്യാ ഏവ മൃഗീദൃശ്യോ മനസിജ പ്രേംഖദ് കടാക്ഷാശുഗ
ശ്രേണീജർജ്ജരിതം മനാഗപിമനോനാദ്യാപിസന്ധുക്ഷതേ

ശ്ലോകം - ഇരുപത്തിമൂന്ന്

ഭ്രൂചാപേ നിഹിതഃ കടാക്ഷവിശിഖോ നിർമാതു മർമ്മവ്യഥാം
ശ്യാമാത്മാ കുടിലഃ കരോതു കബരീഭാരോപി മാരോദ്യമം
മോഹംതാവദയംചതന്വിതനുതാംബിംബാധാരോ രാഗവാൻ
സദ്വൃത്തഃ സ്തനമണ്ഡലസ്തവ കഥം പ്രാണൈഃ മമ ക്രീഡതി

ശ്ലോകം - ഇരുപത്തിനാല്

താനീസ്പർശസുഖാനി തേ ച തരളഃ സ്നിഗ്ദ്ധാ ദൃശോവിഭ്രമാ
സ്ത്വദ്വക്ത്രാംബുജസൌരഭം ച, സ സുധാസ്യന്ദീഗിരാം വക്രിമാ
സാ ബിംബാധരമാധുരീതി വിഷയാസംഗേപിചേൽ മാനസം
തസ്യാം ലഗ്നസമാധി ഹന്തഃ വിരഹവ്യാധിഃ കഥംവർത്തതേ

ശ്ലോകം - ഇരുപത്തിയഞ്ച്

ഭ്രൂവല്ലരീധനുരപാംഗതരംഗിതാനി
ബാണാഗുണശ്രവണപാളിരിതിസ്മരണേ
തസ്യാമനംഗജയജംഗമ ദേവതായാ
മസ്ത്രാണി നിർജ്ജിതജഗന്തി കിമർപ്പിതാനി

ശ്ലോകം - ഇരുപത്തിയാറ്

തിര്യക്കണ്ഠവിലോല മൌലിതരളോത്തംസസ്യ വംശോച്ചലൻ
ഗീതിസ്ഥാനകൃതാവധാന ലലനാലക്ഷൈർന്ന സം‌ലക്ഷിതാഃ
സമ്മുഗ്ദ്ധാഃ മധുസൂദനസ്യ മധുരേ രാധാമുഖേന്ദൌ മൃദുസ്പന്ദം
കന്ദളിതാശ്ചിരം ദധതു വഃ ക്ഷേമം കടാക്ഷോർമയഃ

No comments:

Post a Comment